ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലുള്ള ഗ്യാസ് ഫാക്ടറിയിൽ വൻ സ്ഫോടനം. അപകടത്തിൽ 18 ഓളം പേരെ കാണാതാവുകയും 54 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇന്നലെ രാത്രിയാണ് വ്യവസായ മേഖലയിൽ സ്ഫോടനം ഉണ്ടായത്. ഖത്തർ എനർജിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പ്രദേശത്താണ് അപകടം സംഭവിച്ചിരിക്കുന്നത്.
എൽഎൻജി നിർമാണം ഉൾപ്പെടെയുള്ള സുപ്രധാന പ്രവർത്തനങ്ങൾ നടക്കുന്ന ഈ മേഖലയിലെ ഒരു പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. കാണാതായവർക്കായി വിപുലമായ തിരച്ചിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇതിനായി ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പിനെ വിന്യസിച്ചതായി മന്ത്രാലയം വ്യക്തമാക്കി. പരുക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും തുടർനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

