കണ്ണൂർ പൈതൽമല വ്യൂ പോയിന്റിൽ ട്രക്കിങ്ങിനിടെയുണ്ടായ ഇടിമിന്നലിൽ യുവതിക്ക് ദാരുണാന്ത്യം. ചെറുപുഴ സ്വദേശിയായ അഞ്ജു മാത്യു ആണ് മരണപ്പെട്ടത്.
പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയായിരുന്നു അഞ്ജു. സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചർ സതീഷ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇവരെ വിദഗ്ധ ചികിത്സയ്ക്കായി കരുവഞ്ചാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രക്കിങ്ങിനിടെ അപ്രതീക്ഷിതമായി എത്തിയ ഇടിമിന്നൽ സംഘത്തെ തകർക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് മേഖലയിൽ അനുഭവപ്പെട്ട കനത്ത മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു.
പ്രതികൂല സാഹചര്യങ്ങൾ കാരണം അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

