തൃശൂർ വലക്കാവ് നെല്ലാനിയിൽ ദാരുണമായ അപകടത്തിൽ പതിനാലുകാരന് അന്ത്യം. കളപ്പുരക്കൽ വീട്ടിൽ മെയ്ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരിച്ചത്.
പനി ബാധിച്ചതിനെ തുടർന്ന് വീട്ടിൽ വെച്ച് വെള്ളം തിളപ്പിച്ച് ആവി പിടിക്കുന്നതിനിടയിലാണ് സംഭവം. ആവി പിടിക്കുന്നതിനിടെ കുട്ടിക്ക് മുഖത്ത് മാരകമായി പൊള്ളലേൽക്കുകയായിരുന്നു.
പൊള്ളലേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയ ഉടൻ തന്നെ ബന്ധുക്കൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടനല്ലൂർ സെന്റ് ആഗസ്റ്റിൻ സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ച എയ്ഞ്ചലോ.
ഈ സംഭവം പ്രദേശവാസികളെ വലിയ ഞെട്ടലിലാഴ്ത്തിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

