കുംഭമേളയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയായ പെൺകുട്ടിക്ക് സുരക്ഷയൊരുക്കാൻ കൊച്ചി സിറ്റി പൊലീസ് നടപടികൾ ആരംഭിച്ചു.
ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് സെൻട്രൽ പൊലീസ് ഈ വിഷയത്തിൽ ഇടപെടുന്നത്. നിലവിൽ പെൺകുട്ടി എവിടെയാണെന്ന വിവരം ലഭ്യമല്ലാത്ത സാഹചര്യത്തിൽ, ഇതുസംബന്ധിച്ച വിവരങ്ങൾ തേടി പെൺകുട്ടിയുടെ അഭിഭാഷകന് പൊലീസ് നോട്ടീസ് അയച്ചു.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി നേരത്തെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ജൂൺ പത്തിന് പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് ഭീഷണി സന്ദേശം ലഭിച്ചതായാണ് റിപ്പോർട്ട്.
പാകിസ്ഥാൻ പൗരനെ വിവാഹം ചെയ്തതിന്റെ പേരിൽ പെൺകുട്ടിയെ വെടിവെച്ച് കൊല്ലുമെന്ന് സന്ദേശത്തിൽ ഭീഷണിപ്പെടുത്തിയതായി ഹർജിയിൽ വ്യക്തമാക്കുന്നു. ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പരാമർശിച്ചാണ് ഭീഷണി സന്ദേശം എത്തിയത്.
കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിയമപരമായ നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

