കൊച്ചി: സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗം ഇന്ന് ചേരാനിരിക്കെ, സംഘടനയുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് ട്രഷറർ ഉണ്ണി ശിവപാൽ രംഗത്ത്. സംഘടനയ്ക്കുള്ളിൽ നീതി നിഷേധം നടക്കുന്നുണ്ടെന്ന് ആരോപിച്ച അദ്ദേഹം, ഓഫീസ് ജീവനക്കാരുടെ പരാതിയിൽ തന്റെ ഭാഗം കേൾക്കാൻ പോലും അധികൃതർ തയ്യാറായില്ലെന്നും വ്യക്തമാക്കി.
സംഘടനയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. സംഘടനയിൽ നിലനിൽക്കുന്ന വിവിധ വിഷയങ്ങളും അഭിപ്രായ ഭിന്നതകളും ഇന്നത്തെ യോഗത്തിൽ നിർണ്ണായക ചർച്ചയാകും.
നടി അൻസിബ ഹസ്സൻ നൽകിയ പരാതികളും സംഘടനയിലെ ആഭ്യന്തര തർക്കങ്ങളും യോഗത്തിൽ പരിഹരിക്കേണ്ടതുണ്ട്. മുതിർന്ന താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, നടൻ ടിനി ടോമിനെതിരെ അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. പരാതിയിൽ നിയമപരമായ കഴമ്പില്ലെന്ന നിലപാടിലാണ് പോലീസ് അധികൃതർ.
വിഷയത്തിൽ നേരത്തെ ഇരുവരേയും വിളിച്ചുവരുത്തി പോലീസ് മൊഴിയെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

