രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്നത്തെ പ്രധാന വാർത്തകളുടെ സംഗ്രഹം താഴെ നൽകുന്നു. സിജെപി പ്രതിഷേധം ജന്തർ മന്തറിൽ
പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച രണ്ടാം ഘട്ട
പ്രതിഷേധം ജന്തർ മന്തറിൽ പുരോഗമിക്കുന്നു. വൈകിട്ട് 5 മണി വരെയായിരുന്നു പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയിരുന്നത് എങ്കിലും, അനുവദിച്ച സമയം കഴിഞ്ഞിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാതെ സമരം തുടരുകയാണ്.
പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ പൊലീസ് ശ്രമം തുടരുന്നു. ഉദ്ധവ് താക്കറെയ്ക്കെതിരെ അമിത് ഷാ
ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെയ്ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി.
ശനിയാഴ്ച കോൽഹാപൂരിൽ നടത്തിയ പരാമർശത്തിൽ, കോൺഗ്രസിന്റെ മടിയിൽ ഇരുന്നുകൊണ്ട് നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാൻ ഉദ്ധവ് ശ്രമിക്കുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം
കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു.
തനിക്ക് നേരെയുണ്ടായ ഭീഷണി കണക്കിലെടുത്ത് ജീവൻ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിനും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. നരേന്ദ്ര മോദിയെ പ്രശംസിച്ച് ഡോണൾഡ് ട്രംപ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.
നരേന്ദ്ര മോദിയെ ‘ഗ്രേറ്റ് ലീഡർ’, ‘ടഫ് ഗൈ’, ‘ടഫ് കുക്കി’ എന്നിങ്ങനെ വിശേഷിപ്പിച്ച ഡോണൾഡ് ട്രംപ്, 12 വർഷത്തിലേറെയായി അധികാരത്തിൽ തുടരുന്ന അദ്ദേഹത്തിന്റെ നേതൃപാടവത്തെ അഭിനന്ദിച്ചു. ദാരുണമായ വാഹനാപകടം
ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട
കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ രണ്ട് സിവിൽ പൊലീസ് ഓഫിസർമാരുടെ കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നു. കാഞ്ഞങ്ങാട് സ്റ്റേഷനിലെ സിപിഒമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവർക്കാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

