വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദവുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവ്.
കേസിലെ പ്രതിയായ ജിതിൻ ഭാസ്കർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതായി ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. ജില്ലാ ഫൊറൻസിക് ലാബിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഫോണിലെ വിവരങ്ങൾ പൂർണ്ണമായും മായ്ച്ചുകളഞ്ഞതായി തെളിഞ്ഞത്.
ചോദ്യം ചെയ്യലിനിടെ, താൻ ഫോൺ റീസെറ്റ് ചെയ്ത വിവരം ജിതിൻ ഭാസ്കർ സമ്മതിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിൽ നിർണ്ണായകമായേക്കാവുന്ന വിവരങ്ങൾ ഈ ഫോണിൽ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കൂടുതൽ വ്യക്തതയ്ക്കായി ഫോൺ തിരുവനന്തപുരത്തെ സംസ്ഥാന ഫൊറൻസിക് ലാബിലേക്ക് അയക്കാനാണ് തീരുമാനം. ഫോൺ വിദഗ്ധ പരിശോധനയ്ക്കായി കൈമാറാൻ അനുമതി തേടിക്കൊണ്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും.
അതേസമയം, ജിതിൻ ഭാസ്കറിന്റെ പോലീസ് കസ്റ്റഡി കാലാവധി ഇന്നത്തോടെ അവസാനിക്കുകയാണ്. തുടർനടപടികൾക്കായി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

