മെഡിക്കൽ കോളജുകളിൽ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കടുത്ത മാനസിക പീഡനം അതീവ ഗൗരവത്തോടെയാണ് ഹൈക്കോടതി വീക്ഷിക്കുന്നത്. വിദ്യാർഥികൾ വലിയ തോതിലുള്ള മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, പലർക്കും തങ്ങൾ നേരിടുന്ന ദുരനുഭവങ്ങൾ തുറന്നു പറയാൻ പോലും അവസരം ലഭിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ പരാമർശം.
വിദ്യാർഥിയുടെ മരണത്തിന് ഡോ എൻ കെ റാം നടത്തിയ പരാമർശങ്ങൾ പ്രഥമദൃഷ്ട്യാ കാരണമായിട്ടുണ്ടെന്നും കോടതി വിലയിരുത്തി. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ പ്രവർത്തനത്തെ കോടതി പ്രത്യേകം പരാമർശിച്ചു.
സമൂഹത്തിലെ നിയമവിരുദ്ധമായ പ്രവണതകളെ എതിർക്കുന്നതിലും പൊതുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിലും മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് കോടതി നിരീക്ഷിച്ചു. കൃത്യമായ ഇടപെടലുകളിലൂടെ ഇത്തരം വിഷയങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളുടെ നിലപാടിനെ കോടതി അഭിനന്ദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

