ഗൂഡല്ലൂർ മസിനഗുഡി ടൗണിൽ പ്രവർത്തിക്കുന്ന റേഷൻ കട കാട്ടാന ആക്രമിച്ചു തകർത്തു.
ഇന്നലെ നടന്ന സംഭവത്തിൽ കടയിലുണ്ടായിരുന്ന അരി, പഞ്ചസാര, പാമോയിൽ തുടങ്ങിയ അവശ്യസാധനങ്ങൾ ആന തിന്നുനശിപ്പിച്ചു. സംഭവം നടന്ന ഉടൻ തന്നെ സമീപത്തെ വനം ഓഫിസിൽ നിന്ന് ഉദ്യോഗസ്ഥർ വാഹനത്തിലെത്തി.
തുടർന്ന് സൈറൺ മുഴക്കി നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടാനയെ ജനവാസ മേഖലയിൽ നിന്ന് തുരത്താൻ സാധിച്ചത്.
മടങ്ങുമ്പോൾ പഞ്ചസാര ചാക്കുമായാണ് കാട്ടാന കാട്ടിലേക്ക് തിരികെ പോയത്. നേരത്തെ റേഷൻ കടയുടെ പരിസരത്ത് മതിൽ കെട്ടി കാട്ടാന ശല്യം തടയാൻ നടപടികൾ സ്വീകരിച്ചിരുന്നു.
എങ്കിലും അതെയെല്ലാം മറികടന്നാണ് ആന ആക്രമണം നടത്തിയത്. സംഭവത്തെത്തുടർന്ന് സിവിൽ സപ്ലൈ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി പരിശോധന നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

