തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികൾക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
12, 8, 4 വയസ്സുള്ള പെൺകുട്ടികളെയാണ് രോഗലക്ഷണങ്ങളെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. മറുഭാഗത്ത്, കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നിപ ബാധിതനായ വ്യക്തിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതോടെ ജില്ലയിൽ പുതിയ നിപ കേസുകളോ സമ്പർക്കപ്പട്ടികയിൽ പുതിയ ആളുകളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാളുടെ പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് ചികിത്സ തേടിയ 9 പേരിൽ 6 പേർ ഇതിനകം ആശുപത്രി വിട്ടു കഴിഞ്ഞു.
നിലവിൽ 3 പേർ മാത്രമാണ് നിരീക്ഷണത്തിൽ തുടരുന്നത്. കോഴിക്കോട് ജില്ലയിൽ ഇതുവരെ 74 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതിൽ ഒരു വയസ്സുള്ള കുട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. അതേസമയം, കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ ആറു വയസ്സുള്ള മറ്റൊരു കുട്ടിക്കും ഷിഗെല്ല സ്ഥിരീകരിച്ചു.
ഈ കുട്ടി മട്ടന്നൂർ ആശുപത്രിയിൽ ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

