കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് മേഖലയിൽ ഹൈവേ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി.
ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. പട്രോളിംഗ് വാഹനത്തിന് പിന്നിൽ നിൽക്കുകയായിരുന്ന ഹൈവേ പട്രോളിംഗ് സംഘത്തിലെ ഉദ്യോഗസ്ഥർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.
സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, അലോഷി എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ സൂരജിന്റെ കാലിന് സാരമായ പരിക്കുണ്ട്.
അലോഷിക്കും ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. ആദ്യം ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി നിലവിൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് പൊലീസുകാർക്ക് നേരെ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

