പാലാ– പൊൻകുന്നം റൂട്ടിൽ കാര്യമായ അപകടം സംഭവിച്ചു. ഇളങ്ങുളത്തിന് സമീപം രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. അപകടത്തിൽ മൂന്നു പേർക്കാണ് പരുക്കേറ്റത്.
പൊൻകുന്നം സ്വദേശി റെജി തോമസ് (65), എതിർ കാറിലുണ്ടായിരുന്ന മണിമല സ്വദേശി ടിൻസി (44), ആലപ്ര സ്വദേശി ബിൻസി (53) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഉടൻതന്നെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

