കറുകച്ചാൽ കേന്ദ്രീകരിച്ച് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ സൗജന്യയാത്ര തുടരുകയാണ്. പൊതുഗതാഗത സംവിധാനത്തിൽ കെഎസ്ആർടിസി ലഭ്യമാക്കുന്ന വിവിധ യാത്രാ ആനുകൂല്യങ്ങളെക്കുറിച്ച് യാത്രക്കാർ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
യാത്രാ ആനുകൂല്യങ്ങൾ ലഭ്യമാകുന്ന വിഭാഗങ്ങൾ കാഴ്ചശക്തി പൂർണമായും ഇല്ലാത്തവർക്ക് അവരുടെ താമസസ്ഥലത്തുനിന്നും നിശ്ചിത ദൂരപരിധി വരെ സിറ്റി, ഓർഡിനറി, സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സൗജന്യ യാത്രയ്ക്ക് അവസരമുണ്ട്. ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നവർക്ക് മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കി സൗജന്യ യാത്രാ പാസ് കരസ്ഥമാക്കാം.
40 ശതമാനത്തിന് മുകളിൽ വൈകല്യമുള്ളവർക്ക് സിറ്റി, ഓർഡിനറി, സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ടിക്കറ്റ് നിരക്കിൽ 50 മുതൽ 70 ശതമാനം വരെ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനികൾക്കും അവരുടെ പങ്കാളികൾക്കും സർക്കാർ സൗജന്യ യാത്രാ പാസ് നൽകുന്നുണ്ട്.
ഇതിനുപുറമെ, മുൻ നിയമസഭാംഗങ്ങൾക്കും പ്രത്യേക പാസുകൾ ലഭ്യമാണ്. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാഴ്ചപരിമിതി ഉള്ളവരും മറ്റ് കടുത്ത ഭിന്നശേഷിയുള്ളതുമായ വിദ്യാർഥികൾക്ക് പഠനാവശ്യങ്ങൾക്കായി യാത്രാ പാസുകൾ ലഭിക്കും.
അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്കും നിബന്ധനകൾക്ക് വിധേയമായി യാത്രാ ഇളവുകൾ ലഭ്യമാണ്. കഴിഞ്ഞ വർഷം മാത്രം ജില്ലയിൽ 1.3 ലക്ഷം വിദ്യാർഥികൾക്ക് യാത്രാ ആനുകൂല്യം ലഭിച്ചതിൽ 72,000 പേർ പെൺകുട്ടികളാണ്.
സൗജന്യ യാത്ര ലഭ്യമല്ലാത്ത ബസുകൾ പ്രീമിയം വിഭാഗത്തിൽപ്പെട്ട മൾട്ടി-ആക്സിൽ വോൾവോ, സ്കാനിയ ബസുകൾ എന്നിവയിൽ ഈ ആനുകൂല്യങ്ങൾ ബാധകമല്ല.
കൂടാതെ, കെ സ്വിഫ്റ്റിന്റെ കീഴിലുള്ള ലക്ഷ്വറി എയർ ബസുകൾ, ഹൈടെക് സ്ലീപ്പർ, സെമി-സ്ലീപ്പർ ബസുകൾ, ദീർഘദൂര മിന്നൽ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, എയർ എക്സ്പ്രസ്, സൂപ്പർ എക്സ്പ്രസ്, അന്തർസംസ്ഥാന സൂപ്പർ ക്ലാസ് ബസുകൾ എന്നിവയിലും സൗജന്യ യാത്ര അനുവദനീയമല്ല. വിദ്യാർഥിനികൾക്കുള്ള സൗകര്യം കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയതോടെ വിദ്യാർഥിനികളുടെ യാത്ര കൂടുതൽ എളുപ്പമായിരിക്കുകയാണ്.
ഇനി മുതൽ പെൺകുട്ടികൾക്ക് കൺസഷൻ കാർഡുകൾ ഇല്ലാതെ തന്നെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്യാം. നിലവിൽ കൺസഷൻ നിരക്കിൽ യാത്ര ചെയ്തിരുന്ന വിദ്യാർഥിനികൾക്ക്, ഈ പുതിയ സംവിധാനത്തിലൂടെ പ്രത്യേക കാർഡിന്റെ ആവശ്യമില്ലാതെ തന്നെ യാത്ര തുടരാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

