യൂട്യൂബർ അതുൽ വ്ലോഗ്സ് തനിക്കെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരണവുമായി നടി ലക്ഷ്മി പ്രിയ രംഗത്ത്. താൻ മദ്യപിച്ച് ലക്കുകെട്ട് പെരുമാറാറുണ്ടെന്നും, സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ച് അതുൽ വ്ലോഗ്സ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് നടി മറുപടി നൽകിയിരിക്കുന്നത്. തന്റെ വീട്ടിൽ നേരിട്ടെത്തി കണ്ടെന്ന മട്ടിലാണ് അതുൽ ഇത്തരം വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് ലക്ഷ്മി പ്രിയ വിമർശിച്ചു.
തനിക്കെതിരെയുള്ള ഈ വിരോധത്തിന്റെ കാരണം വ്യക്തമാക്കിക്കൊണ്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നാളെ മൊഴി നൽകുമെന്ന് അവർ അറിയിച്ചു. ഇതിനകം തന്നെ തൃക്കാക്കര എസിപി മനോജ് സാറിനും വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്.
തന്റെ പെരുമാറ്റത്തെ അഹങ്കാരമായി കാണുന്നവരോട് അത് ആത്മവിശ്വാസമാണെന്ന് നടി വ്യക്തമാക്കി. ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി നാളെ വൈകുന്നേരം ഔദ്യോഗികമായി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് അവർ പറഞ്ഞു.
ലക്ഷ്മി പ്രിയയുടെ പ്രതികരണം ഇങ്ങനെ:
“എന്നെക്കുറിച്ച് എന്റെ വീട്ടിൽ വന്നു നിന്ന് കണ്ടത് പോലെ, എനിക്ക് കള്ളൊഴിച്ചു തന്നത് പോലെ പോസ്റ്റ് ഇടുമ്പോ ഞാനും ഒരു പരസ്യം കൊടുക്കണമല്ലോ? വായിച്ചു നോക്കിയിട്ട് നിങ്ങൾക്കുള്ള അഭിപ്രായം നിങ്ങൾക്കും രേഖപ്പെടുത്താം.ഒരു കാര്യം ഞാൻ തീർത്തു പറയാം. എനിക്ക് നിങ്ങൾ കാണുന്ന അഹങ്കാരം, അത് അഹങ്കാരമല്ല, എന്റെ ആത്മവിശ്വാസമാണ്.
എന്റെ പിന്നിൽ അല്ല ആളുള്ളത്. മുന്നിൽ ആണ്.
ഈശ്വരൻ ആണ് മുന്നേ നടന്ന് എന്നെ നയിക്കുന്ന ശക്തി. പിന്നെ, നെറികേടുകൾ പറഞ്ഞ് അരി വാങ്ങുന്ന പരമൻമാരോട്, വളയ്ക്കാം പക്ഷേ ഒടിക്കരുത്.
നാളെ വൈകുന്നേരം ഞാൻ ഒരു സ്റ്റേറ്റ്മെന്റ് പുറത്ത് വിടും. എന്താണ് എന്നോട് ഈ വൈരാഗ്യത്തിന് കാരണം എന്ന്.
കൊച്ചി സിറ്റി പോലിസ് കമ്മീഷണർക്ക് ലക്ഷ്മി പ്രിയ എന്ന ഞാൻ കൊടുക്കുന്ന മൊഴിയാണ്. ഇതേ മൊഴി തൃക്കാക്കര Acp മനോജ് സാറിനും കൊടുത്തിട്ടുണ്ട്.
പൊതുജന താത്പര്യാർത്ഥo ലക്ഷ്മി പ്രിയ എന്ന ഞാൻ നാളെ അതങ്ങ് പുറത്ത് വിടും.” താൻ ഒരിക്കലും കള്ളം പറഞ്ഞോ ആരെയും വഞ്ചിച്ചോ ജീവിച്ചിട്ടില്ലെന്നും, സത്യത്തിനും ധർമ്മത്തിനും വേണ്ടി നിലകൊള്ളുമെന്നും ലക്ഷ്മി പ്രിയ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

