പിഎം ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് ഉടൻ ഔദ്യോഗികമായി കത്തയക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കണമെന്ന നിർബന്ധിത വ്യവസ്ഥയിലും, പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ വരുത്തേണ്ടി വരുന്ന ഘടനാപരമായ മാറ്റങ്ങളിലും ഇളവുകൾ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. പദ്ധതി കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രം അവശേഷിക്കെ സർക്കാർ സ്വീകരിച്ച ഈ നിലപാട് മാറ്റം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
സംസ്ഥാന സർക്കാർ നയത്തിൽ ‘യൂ ടേൺ’ എടുത്തുവെന്ന വിമർശനവുമായി പ്രതിപക്ഷമായ എൽഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി തീരാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ ഇത്തരം ഒരു മാറ്റം വരുത്തിയത് ദുരൂഹമാണെന്നും, ബിജെപിയുമായുള്ള ‘ഡീൽ’ ആണ് ഇതിന് പിന്നിലെന്നും എൽഡിഎഫ് ആരോപിക്കുന്നു.
ഈ രാഷ്ട്രീയ പ്രതിസന്ധിയെ നേരിടാൻ മുൻ മന്ത്രി ശിവൻകുട്ടിയുടെ പിഎം ശ്രീ പദ്ധതിയെക്കുറിച്ചുള്ള മുൻ നിലപാടുകളെയും പരാമർശങ്ങളെയും ആയുധമാക്കാനാണ് സർക്കാരിന്റെ നീക്കം. പദ്ധതി കരാറിലൂടെ ലഭിക്കുന്ന നേട്ടങ്ങളെ മുൻപ് പുകഴ്ത്തി അദ്ദേഹം എഴുതിയ ലേഖനം ഉൾപ്പെടെയുള്ളവ ഉയർത്തിക്കാട്ടി പ്രതിരോധം തീർക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.
വിഷയത്തിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

