മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികൾ ആരംഭിച്ചു. കേസിൽ അന്വേഷണം നടത്തുന്ന എസ്എഫ്ഐഒ സമർപ്പിച്ച റിപ്പോർട്ടിന്റെ അനുബന്ധ രേഖകൾ പൂർണ്ണമായും പരിശോധിച്ച ശേഷം വീണ ടിക്ക് ഔദ്യോഗികമായി സമൻസ് അയക്കാനാണ് ഏജൻസിയുടെ തീരുമാനം.
നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ വീണ ടി നൽകിയ മൊഴികളും കൈമാറിയ രേഖകളും തമ്മിലുള്ള പൊരുത്തക്കേടുകൾ ഇഡി പരിശോധിക്കും. സിഎംആർഎല്ലിന് നൽകിയെന്ന് പറയുന്ന സേവനങ്ങളെക്കുറിച്ച് വ്യക്തമായ രേഖകൾ ഹാജരാക്കാൻ വീണ ടിക്ക് കഴിഞ്ഞില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.
ഐടി സേവനങ്ങൾ സംബന്ധിച്ച ചർച്ചകൾ സിഎംആർഎൽ പ്രതിനിധികളുമായി നേരിട്ടാണ് നടത്തിയതെന്നും, അതിനാൽ തന്നെ ഇതിന്റെ രേഖകൾ സൂക്ഷിച്ചിട്ടില്ലെന്നുമാണ് വീണ ടി അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചിട്ടുള്ളത്. ഈ വാദങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് തുടർനടപടികൾ സ്വീകരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

