ലീഡ്സിൽ നടന്ന വനിതാ ടി20 ലോകകപ്പ് മത്സരത്തിൽ നെതർലൻഡ്സിനെതിരെ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയെങ്കിലും, ടീമിന് ആശങ്കയായി യുവ സ്പിന്നർ ശ്രേയങ്ക പാട്ടീലിന്റെ പരിക്ക്. മത്സരത്തിനിടെ കണങ്കാലിന് ഗുരുതരമായി പരിക്കേറ്റ താരത്തെ സ്ട്രെച്ചറിലാണ് ഗ്രൗണ്ടിൽ നിന്ന് മാറ്റിയത്.
നെതർലൻഡ്സ് ഇന്നിംഗ്സിന്റെ ഒമ്പതാം ഓവറിലായിരുന്നു നിർഭാഗ്യകരമായ സംഭവം. ദീപ്തി ശർമ്മ എറിഞ്ഞ ഓവറിലെ നാലാമത്തെ പന്തിൽ നെതർലൻഡ്സ് ബാറ്റർ റോബിൻ റിജ്കെ മിഡ്-വിക്കറ്റിലേക്ക് ഷോട്ട് പായിച്ചു.
ബൗണ്ടറി തടയാനായി ഓടിയെത്തിയ ശ്രേയങ്ക പാട്ടീൽ ഡൈവ് ചെയ്യുന്നതിനിടെ വലത് കണങ്കാൽ ഗ്രൗണ്ടിൽ തട്ടി മടങ്ങുകയായിരുന്നു. പന്ത് തടയാൻ കഴിഞ്ഞെങ്കിലും കടുത്ത വേദന അനുഭവപ്പെട്ട
താരം മൈതാനത്ത് വീണു. ഇന്ത്യൻ മെഡിക്കൽ സംഘം ഉടൻ തന്നെ ഗ്രൗണ്ടിലെത്തിയെങ്കിലും താരത്തിന് നടക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു.
തുടർന്ന് സ്ട്രെച്ചറിലാണ് ശ്രേയങ്കയെ പുറത്തേക്ക് കൊണ്ടുപോയത്. വേദനയാൽ മുഖം പൊത്തി കരയുന്ന താരത്തിന്റെ ദൃശ്യങ്ങൾ ആരാധകരെയും നിരാശയിലാഴ്ത്തി.
ഇന്ത്യൻ ബൗളിംഗ് നിരയിലെ നിർണ്ണായക സാന്നിധ്യമാണ് ശ്രേയങ്ക. താരത്തിന്റെ പരിക്കിന്റെ തീവ്രത വ്യക്തമാക്കുന്നതിനായി ഉടൻ തന്നെ സ്കാനിംഗിന് വിധേയയാക്കും.
വരാനിരിക്കുന്ന നിർണ്ണായക മത്സരങ്ങളിൽ ശ്രേയങ്കയ്ക്ക് കളിക്കാനാകുമോ എന്ന കാര്യത്തിൽ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്ന ശേഷം മാത്രമേ വ്യക്തത ലഭിക്കുകയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

