പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇറാനുമായി നിർണായക സമാധാന കരാറിൽ ഒപ്പുവെക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചു. ജി7 ഉച്ചകോടിക്കിടയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വരും ദിവസങ്ങളിൽ തന്നെ കരാർ ഒപ്പുവെക്കാനാണ് ലക്ഷ്യമിടുന്നത്. നേരത്തെ സ്വിറ്റ്സർലൻഡിൽ വെച്ച് കരാർ ഒപ്പുവെക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അത് പുനഃക്രമീകരിക്കുകയായിരുന്നു.
കരാറിനെ സംബന്ധിച്ച് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയ പ്രധാന കാര്യങ്ങൾ ഇവയാണ്:
“ആണവായുധം വികസിപ്പിക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന് ഇറാൻ സമ്മതിച്ചിട്ടുണ്ടെന്നും അതാണ് പ്രധാനപ്പെട്ട കാര്യം.
കരാറിന്റെ പകർപ്പ് ഇസ്രയേലിന് അയച്ചിട്ടുണ്ടെന്നും ഇസ്രയേൽ മികച്ച പങ്കാളികളാണ്. എന്നാൽ ഹിസ്ബുല്ലയുമായുള്ള ബന്ധത്തിൽ അൽപംകൂടി മികച്ച ഇടപെടൽ ഇസ്രയേൽ ചെയ്യേണ്ടതുണ്ട്.
അവർ (ഇറാൻ) എല്ലാ കാര്യങ്ങളും ശരിയായി ചെയ്തെന്നു ബോധ്യപ്പെട്ടാൽ മാത്രമേ എണ്ണ വിൽക്കാനും പുനരുദ്ധാരണ ഫണ്ട് ഉപയോഗിക്കാനും അനുവദിക്കൂ. നന്നായി മുന്നോട്ടുപോയില്ലെങ്കിലും കരാറിൽ ഉറച്ചുനിന്നില്ലെങ്കിലും അവരെ വീണ്ടും ആക്രമിക്കും.” ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ചേർന്ന് ഒരു ഇടക്കാല കരാർ ഒപ്പുവെക്കുന്നതിനുള്ള സാധ്യതകൾ ഇറാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
കരാറിലെ പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നവയാണ്:
* ലബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ അടിയന്തരമായി സൈനിക നടപടികൾ നിർത്തിവെക്കുക.
* 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്തുക.
* ഇറാനുമേൽ ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം 30 ദിവസത്തിനുള്ളിൽ യുഎസ് പിൻവലിക്കും.
* ഹോർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും, 60 ദിവസത്തേക്ക് ടോൾ ഒഴിവാക്കുകയും ചെയ്യും.
* ഇറാന്റെ വികസന പ്രവർത്തനങ്ങൾക്കും പുനരുദ്ധാരണത്തിനുമായി 30,000 കോടി ഡോളറിന്റെ ഫണ്ട് അനുവദിക്കും.
* ഇറാന്റെ ആണവായുധ സ്വപ്നങ്ങൾ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായി, അവിടെയുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഐഎഇഎ-യുടെ കർശന മേൽനോട്ടത്തിൽ നീക്കം ചെയ്യും. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികളെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

