കോട്ടയം ജില്ലയിലെ പാലാ പുലിയന്നൂർ ഇടശേരിയിൽ വീട്ടിൽ താമസിക്കുന്ന മിനി രാധാകൃഷണൻ (49) ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സാ സഹായം അഭ്യർത്ഥിക്കുന്നു. വീഴ്ചയിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചതിനെ തുടർന്ന് ഇവർ പൂർണ്ണമായും കിടപ്പിലായിരിക്കുകയാണ്.
നട്ടെല്ലിനേറ്റ പരിക്കിന് പുറമെ വൃക്ക സംബന്ധമായ അസുഖങ്ങൾ, വിളർച്ച, പ്രമേഹം തുടങ്ങി വിവിധ ആരോഗ്യപ്രശ്നങ്ങളും ഈ വീട്ടമ്മയെ അലട്ടുന്നുണ്ട്. നിലവിലെ ചികിത്സാ സാഹചര്യങ്ങളെക്കുറിച്ച് ഡോക്ടർമാർ വ്യക്തമാക്കുന്നത് മരുന്നുകൾക്കും മറ്റ് അനുബന്ധ ചെലവുകൾക്കുമായി പ്രതിമാസം 20,000 രൂപയോളം ആവശ്യമായി വരുന്നുണ്ട് എന്നാണ്.
മൂന്ന് സെന്റ് സ്ഥലത്തുള്ള ചെറിയ വീട്ടിലാണ് ഇവർ താമസിക്കുന്നത്. 16 വർഷം മുൻപ് ഉണ്ടായ അപകടത്തെത്തുടർന്ന് ഭിന്നശേഷിക്കാരനായ ഭർത്താവാണ് മിനിയ്ക്കൊപ്പമുള്ളത്.
കുടുംബത്തിന് മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ലാത്ത അവസ്ഥയിലാണ്. ജീവിതത്തിലേക്ക് തിരികെ വരാൻ സഹായം തേടുന്ന ഇവർക്കായി എസ്ബിഐ മുത്തോലി ശാഖയിൽ പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്.
സുമനസ്സുകളുടെ കാരുണ്യത്തിലൂടെ മാത്രമേ തുടർന്നുള്ള ചികിത്സ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ എന്ന് ബന്ധുക്കൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

