സാങ്കേതികവിദ്യയുടെ സഹായത്തോടെ വിമാനം പറത്താൻ ആഗ്രഹിക്കുന്നവർക്കായി പുതിയ സൗകര്യവുമായി ഗൂഗിൾ രംഗത്ത്. ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഗൂഗിളിന്റെ ഫ്ലൈറ്റ് സിമുലേറ്റർ സൗകര്യം ഇനി വെബ് ബ്രൗസറുകൾ വഴിയും ലഭ്യമാകും.
സോഫ്റ്റ്വെയറുകൾ ഡൗൺലോഡ് ചെയ്യാതെ തന്നെ ഉപയോക്താക്കൾക്ക് ഈ സേവനം ആസ്വദിക്കാവുന്നതാണ്. ഗൂഗിൾ എർത്ത് പ്ലാറ്റ്ഫോമിലെ ‘എക്സ്പ്ലോർ എർത്ത്’ (Explore Earth) എന്ന ഓപ്ഷനിൽ പ്രവേശിച്ച്, മെനു ബാറിലെ ‘ടൂൾസ്’ (Tools) സെക്ഷൻ വഴി ഫ്ലൈറ്റ് സിമുലേറ്റർ തിരഞ്ഞെടുക്കാവുന്നതാണ്.
വിമാനം നിയന്ത്രിക്കുന്നതിനും നാവിഗേഷനുമുള്ള കീബോർഡ് ഷോർട്ട്കട്ടുകൾ അറിയാൻ ഗൂഗിളിന്റെ ഹെൽപ്പ് പേജ് സന്ദർശിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. ഈ സേവനം ഉപയോഗിക്കുമ്പോൾ ദൃശ്യങ്ങൾ വ്യക്തമാകുന്നില്ലെങ്കിൽ, മെനുവിലെ ‘വ്യൂ’ (View) സെക്ഷനിൽ പോയി ബേസ്മാപ്പ് സ്റ്റൈൽ ‘മാപ്പ്’ എന്നതിൽ നിന്ന് ‘സാറ്റലൈറ്റ്’ (Satellite) എന്നതിലേക്ക് മാറ്റണമെന്ന് ഉപയോക്താക്കൾക്ക് നിർദ്ദേശമുണ്ട്.
ആദ്യമായി ഉപയോഗിക്കുന്നവർ ലാൻഡിംഗിനോ ടേക്ക്-ഓഫിനോ മുമ്പായി കൃത്യമായ ലൊക്കേഷൻ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. അബദ്ധത്തിൽ വിമാനം തകർന്നു വീഴുകയാണെങ്കിൽ “You crashed!
Restart” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് വീണ്ടും പറക്കൽ ആരംഭിക്കാൻ സാധിക്കും. അതേസമയം, ഈ സിമുലേറ്റർ വിനോദത്തിനും കൗതുകകരമായ പര്യവേക്ഷണങ്ങൾക്കും വേണ്ടി മാത്രമുള്ളതാണെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.
ഇത് “designed for casual exploration” ആണെന്നും “high-fidelity aerodynamic training” നൽകുന്ന ഒരു പരിശീലന സംവിധാനമല്ലെന്നും ഔദ്യോഗിക കുറിപ്പിൽ കമ്പനി ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

