ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ വിമാനത്താവളത്തിൽ വെച്ച്, വസ്ത്രങ്ങൾക്കും ലഗേജുകൾക്കും ഇടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 150-ഓളം വിഷമേറിയ ജീവനുള്ള തേളുകളുമായി 28 കാരനായ യുവാവ് അറസ്റ്റിലായി. സുരക്ഷാ ഉദ്യോഗസ്ഥരുടെ ദേഹപരിശോധനയ്ക്കിടെ യുവാവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്നാണ് വിശദമായ പരിശോധന നടന്നത്.
മുൻകൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവള അധികൃതർ നേരത്തെ തന്നെ നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ മുൻകൂട്ടി ലഭിച്ചിരുന്നതിനാൽ തന്നെ ഇയാളെ എളുപ്പത്തിൽ പിടികൂടാൻ സാധിച്ചതായി പോലീസ് അന്താരാഷ്ട്ര മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്ലാസ്റ്റിക് കവറുകളിൽ പ്രത്യേകമായി പൊതിഞ്ഞ നിലയിലായിരുന്നു തേളുകളെ സൂക്ഷിച്ചിരുന്നത്. വന്യമൃഗ സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പിടിച്ചെടുത്ത തേളുകളെ സുരക്ഷിതമായി കൈമാറാനായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഈ വിഷജീവികളെ ഏത് രാജ്യത്തേക്കാണ് കടത്താൻ ശ്രമിച്ചത് എന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കൂടാതെ, അന്താരാഷ്ട്ര വിപണിയിൽ ഇവയുടെ മൂല്യം എത്രയെന്ന് അധികൃതർ കണക്കാക്കി വരികയാണ്. ദക്ഷിണാഫ്രിക്കയിൽ വന്യജീവികളുടെ അനധികൃത കടത്ത് വലിയൊരു വെല്ലുവിളിയായി തുടരുകയാണ്.
സിംഹം, ആന, കാണ്ടാമൃഗം തുടങ്ങിയ വന്യമൃഗങ്ങൾക്കൊപ്പം തന്നെ പാമ്പുകൾ, തേളുകൾ, ഈനാംപേച്ചികൾ തുടങ്ങിയ ജീവികളും വലിയ തോതിൽ കള്ളക്കടത്തിന് ഇരയാകുന്നുണ്ട്. ഇവയുടെ ശരീരഭാഗങ്ങൾക്കും വിഷത്തിനും അന്താരാഷ്ട്ര ബ്ലാക്ക് മാർക്കറ്റിൽ വലിയ വില ലഭിക്കുന്നതാണ് ഇത്തരം മാഫിയകൾ സജീവമാകാൻ കാരണമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

