കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ മഹിളാമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. ഓർഡിനറി ബസുകളിൽ മാത്രം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ നയത്തിനെതിരെയാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്.
ഇതിന്റെ ഭാഗമായി ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറിയ പ്രവർത്തകർ കണ്ടക്ടറോട് സൗജന്യ ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിക്കുന്നില്ലെന്ന് പ്രവർത്തകർ ആരോപിച്ചു.
“തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ ബസിലും സൗജന്യ യാത്ര അനുവദിക്കുമെന്നാണ് പറഞ്ഞതെന്നും ഭരണം കിട്ടിയപ്പോൾ എന്താണ് വാക്ക് പാലിക്കാത്തതെന്നുമാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ജനങ്ങളെ പറഞ്ഞുപറ്റിച്ചെന്നും ബസ് കണ്ടക്ടായ വനിതയോട് ഫ്രീ ടിക്കറ്റ് ചോദിച്ച് കൊണ്ട് മഹിള മോര്‍ച്ച പ്രവര്‍ത്തക പറഞ്ഞു.” ബസിനുള്ളിൽ പ്രതിഷേധം ഉയർന്നതോടെ യാത്രക്കാർ ഇടപെട്ടു.
പ്രതിഷേധം പൊതുസ്ഥലത്ത് നടത്താതെ ഓഫീസുകൾ കേന്ദ്രീകരിച്ച് നടത്തണമെന്നും, സാധാരണക്കാരായ യാത്രക്കാരുടെ സമയം പാഴാക്കരുതെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. തുടർന്ന് ബസിലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.
ബസ് പുറപ്പെടാൻ വൈകിയത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. പ്രതിഷേധത്തെ തുടർന്ന് ബസ് തടഞ്ഞോ എന്ന വിഷയത്തിൽ പ്രവർത്തകരും യാത്രക്കാരും തമ്മിൽ തർക്കമുണ്ടായി.
“വണ്ടിക്കുള്ളിൽ പ്രതിഷേധം നടക്കുമ്പോ എങ്ങനെ വണ്ടിയെടുക്കുമെന്നായി യാത്രക്കാരുടെ മറുചോദ്യം.” ഒടുവിൽ ബസ് തടഞ്ഞിട്ടില്ലെന്നും സൗജന്യ യാത്ര ആവശ്യപ്പെട്ടതാണെന്നും വിശദീകരിച്ച് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

