കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ കഞ്ചാവ് ലഹരിയിലായ യുവാവ് വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൂട്ടിക്കൽ പഴയ പോസ്റ്റിന് സമീപമുള്ള വീട്ടിലായിരുന്നു സംഭവം.
രാവിലെ മുതൽ വീട്ടിൽ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് യുവാവിന്റെ മാതാവും ഇളയ സഹോദരിയും ഭയന്ന് പുറത്തിറങ്ങി ഓടുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി വീടിനുള്ളിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് പരിഭ്രാന്തി പരത്തിയത്.
വിവരമറിഞ്ഞയുടൻ മുണ്ടക്കയം പൊലീസും കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഉദ്യോഗസ്ഥർ യുവാവിനെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
തുടർന്ന് മുണ്ടക്കയം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ, ചെലിക്കുഴിക്ക് സമീപമുള്ള പറത്താനം കവലയിൽ വെച്ച് യുവാവ് വാഹനത്തിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. റോഡിലേക്ക് വീണ പ്രതിയെ നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ വീണ്ടും പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
പൊലീസ് വാഹനത്തിൽ നിന്ന് ചാടിയതിനെ തുടർന്ന് യുവാവിന് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

