ബിഗ് ബോസ് മലയാളം സീസൺ 8ൽ നിന്നുള്ള രണ്ടാമത്തെ പുറത്താകൽ നടന്നു. പ്രമുഖ നടിയായ ശ്രീലയയാണ് മത്സരത്തിൽ നിന്നും പടിയിറങ്ങിയത്.
നോബി, സുമേഷ്, കൊമ്പൻ, ഐശ്വര്യ, ശ്രീലയ, നേഹ, ശ്രീലക്ഷ്മി, അഞ്ജലി, ജസീല എന്നിവരുൾപ്പെടെ ഒൻപത് പേരായിരുന്നു ഈ ആഴ്ചയിലെ നോമിനേഷൻ പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ നിന്നും കഴിഞ്ഞ ദിവസം നോബി സേഫ് ആയിരുന്നു.
ബാക്കി വന്ന എട്ട് പേരിൽ നിന്നാണ് ശ്രീലയ പുറത്തേക്ക് പോകുന്നത്. ആകെ 3 നോമിനേഷനുകളാണ് താരത്തിന് ലഭിച്ചിരുന്നത്.
വേദിയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ തന്റെ നിലപാടുകൾ താരം വ്യക്തമാക്കി. “പുറത്തുനിന്ന് കാണുന്ന വീടല്ല അത്.
ജെനുവിന് ആയിട്ടുള്ള ആള്ക്ക് അവിടെ നില്ക്കാനാവില്ല. അങ്ങനെ പറഞ്ഞാണ് എന്നെ നോമിനേറ്റ് ചെയ്തതും” എന്നായിരുന്നു സ്റ്റേജിൽ വെച്ച് ശ്രീലയ പ്രതികരിച്ചത്.
തുടർന്ന് അവതാരകനായ മോഹൻലാൽ താരത്തിന് ആശംസകൾ നേർന്ന് യാത്രയയക്കുകയും ചെയ്തു. ഈ സീസണിന്റെ ആദ്യ ആഴ്ചയിൽ കാളിയായിരുന്നു പുറത്തായത്.
ബിഗ് ബോസ് അഞ്ചാം സീസണിലെ മത്സരാർത്ഥിയായിരുന്ന ശ്രുതിലക്ഷ്മിയുടെ സഹോദരിയായ ശ്രീലയ അഭിനയരംഗത്ത് സജീവ സാന്നിധ്യമാണ്. എന്നാൽ ബിഗ് ബോസ് ഹൗസിനുള്ളിൽ സ്വന്തമായൊരു ഇടം കണ്ടെത്താൻ രണ്ടാഴ്ച പിന്നിട്ടിട്ടും താരത്തിന് സാധിച്ചിരുന്നില്ല.
കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്കിൽ അവസരം ലഭിച്ചിട്ടും അത് ഫലപ്രദമായി വിനിയോഗിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. രണ്ട് ആഴ്ചക്കാലയളവിൽ ലഭിച്ച അവസരങ്ങൾ കൃത്യമായി പ്രയോജനപ്പെടുത്താൻ സാധിക്കാത്തതും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നതിൽ വന്ന പരാജയവുമാകാം ഈ വിധിയെഴുത്തിലേക്ക് നയിച്ചത്.
അതേസമയം, ഷോയിൽ നിർണായകമായ മറ്റൊരു പ്രഖ്യാപനവുമുണ്ടായി. അഗ്നിപരീക്ഷ വിജയകരമായി പൂർത്തിയാക്കി വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഷിബിനയും താഷിയും ഇതുവരെ ഒറ്റ മത്സരാർത്ഥിയായാണ് ഗെയിമിൽ തുടർന്നിരുന്നത്.
എന്നാൽ ഇനി മുതൽ ഇരുവരും സ്വതന്ത്രരായ രണ്ട് മത്സരാർത്ഥികളായി മത്സരിക്കുമെന്ന് മോഹൻലാൽ അറിയിച്ചു. രണ്ട് പേരായി തുടരുന്നത് കൂടുതൽ കംഫർട്ടബിൾ ആകാനും കൂടുതൽ ആക്ടീവ് ആകാനും സഹായിക്കുമെന്ന് താഷിയും ഷിബിനയും അഭിപ്രായപ്പെടുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

