പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ ബാർബിക്യു ചിക്കൻ ഉണ്ടാക്കുന്നതിനിടയിൽ ഭക്ഷ്യ എണ്ണയ്ക്ക് പകരം മണ്ണെണ്ണ ഉപയോഗിച്ചതുമൂലം യുവദമ്പതികൾക്ക് പൊള്ളലേറ്റ സംഭവത്തിൽ കർശന നടപടിയുമായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഹോംസ്റ്റേ ഉടമ അടക്കം നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് പശ്ചിമ ബംഗാളിലെ സിത്താങ്ങിലുള്ള ഒരു ഹോംസ്റ്റേയിൽ ഈ ദാരുണമായ സംഭവം അരങ്ങേറിയത്. അവധിക്കൂടാനായി എത്തിയ യുവദമ്പതിമാർ അത്താഴം കഴിച്ചുകൊണ്ടിരിക്കവേ, സമീപത്തുണ്ടായിരുന്ന ബാർബിക്യൂവിൽ പാചകം ചെയ്യുന്നതിനിടയിൽ ഹോംസ്റ്റേ ജീവനക്കാരൻ ഭക്ഷ്യ എണ്ണയ്ക്ക് പകരം അബദ്ധത്തിൽ മണ്ണെണ്ണ ഒഴിക്കുകയായിരുന്നു.
ഇത് പെട്ടെന്ന് തീ ആളിക്കത്താൻ കാരണമാവുകയും ദമ്പതികൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്യുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

