പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനം പുരോഗമിക്കുന്നു. സന്ദർശനത്തിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തി.
നയതന്ത്ര തലത്തിൽ ഏറെ പ്രാധാന്യമുള്ള ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി സ്ലൊവാക്യയിലേക്ക് യാത്ര തിരിക്കും. തുടർന്ന് ഈ മാസം പതിനാറാം തീയതി ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം വീണ്ടും ഫ്രാൻസിൽ എത്തിച്ചേരും.
സന്ദർശനത്തിന്റെ ആദ്യ ഘട്ടത്തിൽ ഫ്രഞ്ച് നഗരമായ നൈസിൽ എത്തിയ പ്രധാനമന്ത്രിയും ഇമ്മാനുവൽ മാക്രോണും ചേർന്ന് ‘ഭാരത് ഇന്നോവേറ്റസ്’ എന്ന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഈ ചടങ്ങിൽ വെച്ച് ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ നേട്ടങ്ങളെയും കരുത്തിനെയും കുറിച്ച് ഫ്രഞ്ച് പ്രസിഡണ്ട് പരാമർശിച്ചു.
ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റങ്ങളെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു ഇമ്മാനുവൽ മാക്രോൺ സംസാരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

