നിപ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളെ തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്ത്.
സംസ്ഥാനത്ത് നിപ സാഹചര്യത്തിൽ സർക്കാർ സ്വീകരിച്ച നടപടികളിൽ യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ രോഗം നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്ന് മന്ത്രി വിശദീകരിച്ചു. രോഗവ്യാപനം രൂക്ഷമല്ലാത്ത സാഹചര്യത്തിലാണ് സ്ഥലത്ത് നേരിട്ട് ക്യാമ്പ് ചെയ്യാതിരുന്നത്.
പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, ആരോഗ്യപ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. “വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാൻ നോക്കരുതെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചും മന്ത്രി വിവരങ്ങൾ പങ്കുവെച്ചു. രോഗി ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്.
വിദേശത്ത് നിന്നെത്തിച്ച മരുന്ന് രോഗിക്ക് നൽകിയിട്ടുണ്ടെങ്കിലും ആരോഗ്യനിലയിൽ കാര്യമായ മാറ്റങ്ങളൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ആന്റിബോഡി ആദ്യ ഡോസ് നൽകിയതായും തുടർനടപടികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

