റോഡ് സുരക്ഷാ സംബന്ധമായ കാര്യങ്ങളിൽ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് നിർമ്മിച്ച ‘ഡ്രൈവർ’ എന്ന ഹ്രസ്വചിത്രം പുറത്തിറക്കി. റോഡപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച ഈ ചിത്രത്തിൽ അന്തരിച്ച നടൻ സലിംകുമാർ വേഷമിടുന്നു എന്നത് ശ്രദ്ധേയമാണ്.
അദ്ദേഹം അവസാനമായി അഭിനയിച്ച ഹ്രസ്വചിത്രം കൂടിയാണിത്. ഒരു ഡ്രൈവർ പാലിക്കേണ്ട
മര്യാദകളെക്കുറിച്ചും, ഒഴിവാക്കേണ്ട പ്രവണതകളെക്കുറിച്ചും ചിത്രം വ്യക്തമായ സന്ദേശം നൽകുന്നു.
അമിതവേഗം, മദ്യപിച്ചുള്ള വാഹനം ഓടിക്കൽ, ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, ലഹരി മരുന്നുകളുടെ സ്വാധീനം എന്നിവ മൂലം ഉണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ച് ചിത്രം മുന്നറിയിപ്പ് നൽകുന്നു. ഈ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് കലന്തൻ ബഷീർ ആണ്.
ചിത്രത്തിന്റെ പ്രകാശന കർമ്മം ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സജി പ്രസാദ് നിർവഹിച്ചു. റോഡ് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ ദൃശ്യാവിഷ്കാരത്തിലൂടെ മോട്ടോർ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

