ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട യുഎസ് നിർദേശങ്ങൾ എല്ലാ വാണിജ്യ കപ്പലുകളും കർശനമായി പാലിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസിന്റെ ഉപരോധം ലംഘിക്കുന്നതും ഇറാനിയൻ എണ്ണ അനധികൃതമായി കടത്തുന്നതും അംഗീകരിക്കാനാവില്ലെന്നും മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി. യൂറോപ്പ് സന്ദർശനത്തിലായിരുന്ന വിദേശകാര്യ മന്ത്രി എസ്.
ജയശങ്കർ, ഫോൺ സംഭാഷണത്തിനിടെ ഒമാൻ ഉൾക്കടലിൽ വാണിജ്യ കപ്പലിനു നേരെയുണ്ടായ യുഎസ് ആക്രമണ വിഷയം ഉന്നയിച്ചു. പ്രസ്തുത സംഭവത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരുന്നു.
സമാധാനപരമായ വ്യാപാര പാതകളിൽ ഇത്തരം സൈനിക നടപടികൾ ഉണ്ടായതിൽ ഇന്ത്യ നേരത്തെ തന്നെ ഡൽഹിയിലെ മുതിർന്ന യുഎസ് നയതന്ത്രജ്ഞനെ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. വാണിജ്യ കപ്പലുകൾക്ക് നേരെ ഇത്തരം മാരകമായ നടപടികൾ സ്വീകരിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് എസ്.
ജയശങ്കർ വ്യക്തമാക്കി. സംഭാഷണത്തിന് പിന്നാലെ ഇക്കാര്യം അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലൂടെ പങ്കുവെക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

