ധരംശാലയിൽ നടന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ചരിത്രനേട്ടം സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ അതിവേഗം 3000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയാണ് ഗിൽ സ്വന്തമാക്കിയത്.
തന്റെ 62-ാം ഇന്നിംഗ്സിലാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. ഹാഷിം അംല 57 ഇന്നിംഗ്സുകളിൽ നിന്ന് 3000 റൺസ് തികച്ച് ഈ പട്ടികയിൽ ഒന്നാമത് നിൽക്കുമ്പോൾ, ഗിൽ രണ്ടാമതായി ഇടംപിടിച്ചു.
ഷായ് ഹോപ്പ്, ഫഖർ സമാൻ, ഇമാം ഉൽ ഹഖ് എന്നിവർ 67 ഇന്നിംഗ്സുകളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. ഈ താരങ്ങളെ എല്ലാം മറികടന്നാണ് ഗില്ലിന്റെ ഈ തകർപ്പൻ പ്രകടനം.
മത്സരത്തിൽ 66 പന്തിൽ നിന്ന് 11 ഫോറുകളും രണ്ട് സിക്സറുകളും അടക്കം 84 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. മത്സരത്തിലേക്ക് വന്നാൽ, കനത്ത മഴയെ തുടർന്ന് 25 ഓവറായി ചുരുക്കിയ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു.
22.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയത്തിലെത്തി. രോഹിത് ശർമ്മ (16), ഇഷാൻ കിഷൻ (34), ശ്രേയസ് അയ്യർ (12) എന്നിവരുടെ വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, കെ.എൽ.
രാഹുൽ പുറത്താവാതെ 19 പന്തിൽ 39 റൺസ് നേടി മികച്ച പിന്തുണ നൽകി. രാഹുലിന്റെ ഇന്നിംഗ്സിൽ മൂന്ന് സിക്സറുകളും നാല് ഫോറുകളും ഉൾപ്പെടുന്നു.
നേരത്തെ, റഹ്മാനുള്ള ഗുർബാസ് (102) നേടിയ സെഞ്ചുറിയുടെ മികവിലാണ് അഫ്ഗാനിസ്ഥാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

