ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരി പ്ലാറ്റ്ഫോമിൽ മറന്നുവച്ച ആറര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ ലഗേജ് റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) കണ്ടെത്തി ഉടമസ്ഥന് തിരികെ നൽകി. തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യാനായി എത്തിയ യാത്രക്കാരിയാണ് അശ്രദ്ധമൂലം സ്വർണം അടങ്ങിയ ബാഗ് പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ചുപോയത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് വിലപിടിപ്പുള്ള ആഭരണങ്ങൾ നഷ്ടപ്പെടാതെ ഉടമയ്ക്ക് തന്നെ തിരികെ ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

