നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നേരെ നടന്ന മർദനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായകമായ രണ്ട് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി.
എന്നാൽ, പ്രതികളായ ഗൺമാൻമാരുടെ അറസ്റ്റ് ഇതുവരെ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യലിന്റെ രണ്ടാം ദിനമായ ഇന്ന് പ്രതികളെ തിരിച്ചറിയുന്നതിനുള്ള പരേഡ് പൂർത്തിയാക്കി.
എസ്ഐടി ഓഫീസിൽ വെച്ച് നടന്ന തിരിച്ചറിയൽ പരേഡിൽ പരാതിക്കാരായ എ.ഡി തോമസ് എംഎൽഎ, അജയ് ജുവൽ കുര്യാക്കോസ് എന്നിവരും ഒന്നാം സാക്ഷിയായ ജോജിമോൻ ജോസഫും പ്രതികളെ തിരിച്ചറിഞ്ഞു. മർദനത്തിന് ഉപയോഗിച്ച ചൂരൽ വടി കണ്ടെത്തുക എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
മർദിക്കാൻ ഉപയോഗിച്ചത് ലാത്തിയാണെന്ന പ്രതിഭാഗത്തിന്റെ ജാമ്യ ഹർജിയിലെ വാദം തെറ്റാണെന്ന് എ.ഡി തോമസ് എംഎൽഎ ആവർത്തിച്ചു. മർദനം നടക്കുമ്പോൾ ഉപയോഗിച്ച ആയുധത്തെക്കുറിച്ചുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് പ്രതികൾ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
ചോദ്യം ചെയ്യലിനായി കോടതി അനുവദിച്ച സമയം നാളെ അവസാനിക്കാനിരിക്കെയാണ് തെളിവെടുപ്പ് നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുന്നത്. സംഭവസ്ഥലമായ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് എസ്ഐടിയുടെ തീരുമാനം.
പ്രതിഷേധ സാധ്യതകൾ മുൻകൂട്ടി കണ്ട് പ്രദേശത്ത് കനത്ത പോലീസ് സുരക്ഷ ഒരുക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

