ഒമാൻ തീരത്ത് വെച്ച് എം ടി ജൽവീർ എന്ന ചരക്കുകപ്പലിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ അമേരിക്കയാണെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഇറാനിൽ നിന്ന് അനധികൃതമായി എണ്ണ കടത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഈ നടപടി ഉണ്ടായതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് രണ്ട് ഹെൽഫയർ മിസൈലുകൾ തൊടുത്തുവിട്ടാണ് കപ്പലിന്റെ എഞ്ചിൻ റൂം ഭാഗം പൂർണമായും തകർത്തത്. ഇത്തരത്തിൽ സമാനമായ രീതിയിൽ ഒൻപതോളം കപ്പലുകൾക്ക് നേരെ ഇതിനോടകം ആക്രമണം നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒമാൻ തീരത്ത് വെച്ച് ആക്രമണത്തിനിരയായ എം ടി ജൽവീർ എന്ന കപ്പലിൽ ഏകദേശം 20 ഓളം ഇന്ത്യൻ ജീവനക്കാർ ഉണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

