തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് കുട്ടികൾക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. തോന്നക്കൽ, ചാക്ക, പുത്തൻതോപ്പ് എന്നീ പ്രദേശങ്ങളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രോഗം സ്ഥിരീകരിച്ച കുട്ടികൾ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാനത്ത് ഈ മാസം മാത്രം ആകെ 38 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഷിഗെല്ല ബാധയെത്തുടർന്ന് ഒരാൾ മരണപ്പെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു.
രോഗവ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

