ഇടുക്കി ദേവികുളത്തെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്തം സിപിഐക്ക് മേൽ കെട്ടിവെക്കാൻ സിപിഎം ശ്രമിക്കുന്നതായി ആരോപണം. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐ ദേവികുളം മണ്ഡലം സെക്രട്ടറി എ ഡി ചന്ദ്രപാൽ ആണ് പരസ്യ വിമർശനവുമായി രംഗത്തെത്തിയത്.
മണ്ഡലത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും സിപിഎം പ്രവർത്തനം കാര്യക്ഷമമായിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ സിപിഎമ്മിൽ ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങൾ നടന്നില്ലെന്നും, ബിജെപി സ്ഥാനാർഥിയായിരുന്ന എസ് രാജേന്ദ്രന് വേണ്ടി സിപിഎമ്മിലെ ഒരു വിഭാഗം പ്രവർത്തിച്ചതായും എ ഡി ചന്ദ്രപാൽ ചൂണ്ടിക്കാട്ടി.
നേരത്തെ, മണ്ഡലത്തിലെ ഭൂപ്രശ്നങ്ങളിൽ സിപിഐ സ്വീകരിച്ച നിലപാടുകളാണ് തെരഞ്ഞെടുപ്പ് ഫലത്തെ ദോഷകരമായി ബാധിച്ചതെന്ന് സിപിഎം നേതൃത്വം ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളെ തള്ളിക്കൊണ്ടാണ് ഇപ്പോൾ സിപിഐ മണ്ഡലം കമ്മിറ്റി നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുന്നത്.
എങ്കിലും, ഈ വിഷയത്തിൽ സിപിഎം, സിപിഐ ജില്ലാ നേതൃത്വങ്ങൾ ഇതുവരെ ഔദ്യോഗികമായ പ്രതികരണങ്ങൾ നടത്താൻ തയ്യാറായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

