തിരുവനന്തപുരം നഗരത്തിൽ വട്ടിയൂർക്കാവ് പൊലീസിനെതിരെ ബിജെപി നടത്തിയ പ്രതിഷേധ സമരത്തിനിടെ വയോധികയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു. വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ബിജെപി നേതൃത്വം റോഡ് ഉപരോധം സംഘടിപ്പിച്ചത്.
പ്രതിഷേധ പരിപാടിയിൽ കരമന അജിത്ത് സംസാരിക്കുന്നതിനിടെയാണ് വഴിയാത്രക്കാരിയായ സരസ്വതിയമ്മ വേദിയിലെത്തി ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചത്. “വഴയടച്ച് സമരം ചെയ്യുന്നതിന് എന്തിനാണെന്നും വഴിതടഞ്ഞാൽ തങ്ങൾക്ക് എങ്ങനെ വീട്ടിൽ പോകാൻ സാധിക്കുമെന്നും” അവർ പരസ്യമായി ചോദിച്ചു.
പ്രതിഷേധം മൂലം ഗതാഗതം സ്തംഭിച്ചതോടെ പ്രകോപിതരായ നാട്ടുകാരുടെ വികാരം കൂടിയാണ് സരസ്വതിയമ്മ പ്രകടിപ്പിച്ചത്. പ്രസംഗം തടസപ്പെട്ടതോടെ കരമന അജിത്ത് ഇവരെ വേദിയിൽ നിന്ന് മാറ്റാൻ നിർദ്ദേശം നൽകിയെങ്കിലും, വിഷയം മാധ്യമശ്രദ്ധയിൽ പെട്ടതോടെ ബിജെപി കൗൺസിലർമാർക്ക് അനുനയശ്രമങ്ങൾ നടത്തേണ്ടി വന്നു.
എന്നാൽ വയോധിക വഴങ്ങാൻ തയ്യാറായില്ല. ജനരോഷം കണക്കിലെടുത്ത് സംഘാടകർ പ്രതിഷേധം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.
സംഭവത്തിൻ്റെ പശ്ചാത്തലം
വധശ്രമക്കേസിൽ പ്രതിയായിരുന്ന സുഗതൻ കഴിഞ്ഞ ഒരു മാസത്തിലേറെയായി ഒളിവിലായിരുന്നു. ചൊവ്വ രാത്രി പത്തോടെ ഇയാൾ വാഴോട്ടുകോണത്തെ വീട്ടിലെത്തിയതറിഞ്ഞ് വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു.
പ്രതിയെ പിടികൂടുന്നതിനിടെ ആകാശത്തേക്ക് വെടിയുതിർത്താണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിഷേധമാണ് വട്ടിയൂർക്കാവ് ജംഗ്ഷനിൽ ഗതാഗതക്കുരുക്കിനും തർക്കങ്ങൾക്കും കാരണമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

