കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്റെ മോട്ടോർസൈക്കിളിൽ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി. സിവിൽ പോലീസ് ഉദ്യോഗസ്ഥനായ പാറകണ്ടി സമീറിന്റെ ബൈക്കിലാണ് സംഭവം നടന്നത്.
ഇന്ന് രാവിലെ ഡ്യൂട്ടിക്ക് പോകാനായി വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഹെഡ്ലൈറ്റിനുള്ളിൽ നിന്ന് പാമ്പ് തല പുറത്തേക്ക് നീട്ടിയത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരം സർപ്പ വളന്റിയറും പക്ഷിനിരീക്ഷകനുമായ ജി കെ പ്രശാന്ത് മാഷിനെ അറിയിച്ചു.
സ്ഥലത്തെത്തിയ അദ്ദേഹം സൂക്ഷ്മമായ പരിശോധനയ്ക്ക് ഒടുവിൽ ഹെഡ്ലൈറ്റിനുള്ളിൽ കുടുങ്ങിക്കിടന്ന പെരുമ്പാമ്പിന്റെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു. മൂന്നു മാസങ്ങൾക്ക് മുമ്പ് പരിസരപ്രദേശത്ത് കണ്ട
കൂറ്റൻ പെരുമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞതാകാം ഇതെന്നും, പ്രദേശത്ത് കൂടുതൽ പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ജി കെ പ്രശാന്ത് മാഷ് വ്യക്തമാക്കി. ഈ സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ കൗതുകമുണർത്തിയിട്ടുണ്ട്.
വാഹനങ്ങൾ ദീർഘനേരം നിർത്തിയിടുമ്പോൾ അവയ്ക്കുള്ളിൽ പാമ്പുകൾ ഉൾപ്പെടെയുള്ള ജീവികൾ കയറാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ വാഹനം ഉപയോഗിക്കുന്നതിന് മുൻപ് കൃത്യമായ പരിശോധന നടത്തുന്നത് സുരക്ഷാപരമായ മുൻകരുതലായിരിക്കുമെന്നും നിർദേശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

