ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയെന്ന നേട്ടം ഇനി നരേന്ദ്ര മോദിയുടെ സ്വന്തം. ജവാഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് മറികടന്നുകൊണ്ട് ഇന്ന് അദ്ദേഹം ചരിത്രപരമായ ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നു.
കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലത്തെ ഭരണനേട്ടങ്ങൾ പരിശോധിക്കുമ്പോൾ, ഇന്ത്യയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നതിൽ യുപിഐ (UPI) പോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. സാമ്പത്തിക വളർച്ചയും ജിഡിപി കണക്കുകളും
2014-ൽ പ്രധാനമന്ത്രിയായി ചുമതലയേൽക്കുമ്പോൾ ഇന്ത്യയുടെ ജിഡിപി മൂല്യം 2 ലക്ഷം കോടി ഡോളർ (2 ട്രില്യൻ) ആയിരുന്നു.
നിലവിൽ ഇത് 4.1 ട്രില്യൻ ഡോളറായി ഉയർന്നിട്ടുണ്ട്. സമ്പദ്വ്യവസ്ഥയെ 5 ട്രില്യൻ ഡോളറിലേക്ക് എത്തിക്കുക എന്നതാണ് മൂന്നാം മോദി സർക്കാരിന്റെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ ആഗോള സമ്പദ്വ്യവസ്ഥയിൽ പത്താം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, നിലവിൽ ആറാം സ്ഥാനത്തേക്ക് മുന്നേറി. ഡോ.
മൻമോഹൻ സിങ്ങിന്റെ കാലഘട്ടത്തിൽ 7 ശതമാനം ശരാശരി വാർഷിക ജിഡിപി വളർച്ച നിലനിർത്താൻ സാധിച്ചിരുന്നു. മോദിയുടെ ഭരണകാലത്ത് കോവിഡ് മഹാമാരിയെത്തുടർന്ന് ജിഡിപി വളർച്ചയിൽ ഇടിവുണ്ടായെങ്കിലും, പിന്നീട് അതിവേഗം തിരിച്ചുകയറാൻ രാജ്യത്തിനായി.
നോട്ട് നിരോധനവും ഡിജിറ്റൽ വിപ്ലവവും
2016 നവംബർ എട്ടിനാണ് നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചത്. കള്ളപ്പണവും ഭീകരവാദ ഫണ്ടിംഗും തടയുക എന്ന ലക്ഷ്യത്തോടെയാണ് 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ചത്.
ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുമ്പോഴും, സമാന്തര സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടി നൽകാൻ ഈ തീരുമാനത്തിന് കഴിഞ്ഞു. റിയൽ എസ്റ്റേറ്റ്, ചെറുകിട
മേഖലകൾ എന്നിവയ്ക്ക് ഇത് വെല്ലുവിളിയായെങ്കിലും, രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ കുതിച്ചുയരാൻ വഴിയൊരുക്കി. നിലവിൽ പ്രതിമാസം 2300 കോടി യുപിഐ ഇടപാടുകൾ നടക്കുന്നുണ്ടെന്നും, ഇടപാട് മൂല്യം 30 ലക്ഷം കോടി രൂപയോളമെത്തിയെന്നും എൻപിസിഐ കണക്കുകൾ വ്യക്തമാക്കുന്നു.
സേവന പദ്ധതികൾ
സാമ്പത്തിക അടിത്തറ ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള ‘ജൻധൻ യോജന’ വഴി 58 കോടിയിലധികം ബാങ്ക് അക്കൗണ്ടുകൾ തുറക്കാനായി. കൂടാതെ ഉജ്വല യോജനയിലൂടെ 10 കോടിയിലധികം എൽപിജി കണക്ഷനുകളും, പ്രധാനമന്ത്രി ആവാസ് യോജന (PMAY) വഴി 2 കോടിയിലധികം വീടുകളും ലഭ്യമാക്കി.
ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ 44 കോടി ജനങ്ങൾക്ക് ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാനും സർക്കാരിനായി. മറ്റു ശ്രദ്ധേയ നേട്ടങ്ങൾ
∙ വന്ദേഭാരത് ട്രെയിനുകൾ: കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സർവീസ് നടത്തുന്ന 100-ലധികം വന്ദേഭാരത് ട്രെയിനുകൾ.
∙ അടിസ്ഥാന സൗകര്യം: 91,000 കിലോമീറ്ററിൽ നിന്ന് ദേശീയപാതകളുടെ ദൈർഘ്യം 1.4 ലക്ഷം കിലോമീറ്ററായി വർധിച്ചു.
∙ പ്രതിരോധ കയറ്റുമതി: 2013-14 കാലയളവിൽ 700 കോടിയിൽ താഴെയായിരുന്ന പ്രതിരോധ കയറ്റുമതി ഇപ്പോൾ 38,000 കോടി രൂപയായി ഉയർന്നു.
∙ ഭക്ഷ്യ സുരക്ഷ: ‘ഗരീബ് കല്യാൺ അന്ന യോജന’ വഴി 81 കോടിയിലധികം പേർക്ക് ഭക്ഷ്യധാന്യങ്ങൾ നൽകുന്നു.
വെല്ലുവിളികൾ
‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി പുരോഗമിക്കുന്നുണ്ടെങ്കിലും, ജിഡിപിയിൽ മാനുഫാക്ചറിംഗ് മേഖലയുടെ പങ്കാളിത്തം 13 ശതമാനത്തിൽ നിന്ന് 25 ശതമാനത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തിൽ ഇനിയും എത്താനുണ്ട്. നിർമിതബുദ്ധി (AI) രംഗത്തെ മന്ദഗതി കാരണം ആഗോള ഓഹരി വിപണിയിൽ ഇന്ത്യയുടെ സ്ഥാനം സംബന്ധിച്ച വെല്ലുവിളികളും ഉയരുന്നുണ്ട്.
ഡോളറിനെതിരെ 2014-ൽ 58 ആയിരുന്ന രൂപയുടെ മൂല്യം സമീപകാലത്ത് 96 വരെ താഴ്ന്നതും പ്രധാന സാമ്പത്തിക വെല്ലുവിളികളിലൊന്നാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

