തിരുവനന്തപുരം: വട്ടിയൂർക്കാവിൽ വധശ്രമ കേസിലെ പ്രതിയായ കൗൺസിലർ ആർ സുഗതനെ പിടികൂടുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ ഭിന്നാഭിപ്രായങ്ങളുമായി രാഷ്ട്രീയ നേതൃത്വം. മണ്ഡലത്തിലെ സംഭവത്തിൽ പൊലീസിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് കെ.
മുരളീധരൻ രംഗത്തെത്തി. “വെടിയുടെ ശബ്ദം നിർത്തേണ്ട
സമയമായെന്നും ആവശ്യമില്ലാത്ത വെടിയൊച്ചയാണ് തന്റെ മണ്ഡലത്തിൽ ഉണ്ടായതെന്നും” അദ്ദേഹം വ്യക്തമാക്കി. അനാവശ്യമായ ആശങ്കകൾ സൃഷ്ടിക്കുന്ന നടപടികളിൽ നിന്ന് പൊലീസ് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പൊലീസിന്റെ നടപടിയെ പൂർണ്ണമായും പിന്തുണച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രതിയെ പിടികൂടാൻ സ്വീകരിച്ച നടപടികളിൽ അസ്വാഭാവികതയൊന്നുമില്ലെന്നും, കേരളത്തെ ഗുണ്ടകളുടെ പറുദീസയാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഗുണ്ടകൾ ആരായാലും എവിടെയുണ്ടെങ്കിലും ആ പണി നിർത്തുന്നതാണ് നല്ലത്” എന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രി, ഇക്കാര്യത്തിൽ പൊലീസ് കർശനമായ നടപടികൾ തുടരുമെന്നും അറിയിച്ചു. ആകാശത്തേക്ക് വെടിവെച്ച് പ്രതിയെ പിടികൂടിയ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്ന് വ്യക്തമാക്കിയ രമേശ് ചെന്നിത്തല, പൊലീസ് സേനയുടെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള പ്രചരണങ്ങളെ പ്രതിരോധിക്കുമെന്നും കൂട്ടിച്ചേർത്തു.
പ്രതിയുടെ കുട്ടിയെ ആക്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച അദ്ദേഹം, “കള്ളക്കഥകൾ ഇറക്കി പൊലീസിന്റെ മനോവിര്യം തകർക്കാൻ ആരും ശ്രമിക്കരുതെന്നും” കർശനമായി നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

