പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷ്ടിച്ച സംഭവത്തിൽ പ്രതിയെക്കുറിച്ച് ഇതുവരെയും വിവരങ്ങളൊന്നും ലഭിച്ചില്ല. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്.
കെഎസ്ആർടിസിയോട് മുൻ വൈരാഗ്യമുണ്ടായിരുന്ന ആരോ ആസൂത്രിതമായി നടത്തിയ കൃത്യമാണിതെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് നഗരത്തെയും കെഎസ്ആർടിസി ഉദ്യോഗസ്ഥരെയും ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷ്ടിച്ച പ്രതി, നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലൂടെ വാഹനം ഓടിച്ചശേഷം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ പതിയാത്ത വിധം അതീവ ശ്രദ്ധയോടെയാണ് ഇയാൾ ബസ് ഓടിച്ചതെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.
നഗരത്തിലെ റോഡുകളെക്കുറിച്ച് കൃത്യമായ അറിവുള്ള ആളാണ് പ്രതിയെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. മറ്റൊരാൾക്കൊപ്പം ബൈക്കിലെത്തിയ പ്രതി, നേരിട്ട് ബസിന് അടുത്തേക്ക് ചെന്ന് വാഹനം സ്റ്റാർട്ട് ചെയ്ത് കൊണ്ടുപോവുകയായിരുന്നു.
പ്രതിക്ക് കെഎസ്ആർടിസി അധികൃതരോടോ സ്ഥാപനത്തോടോ മുൻ വൈരാഗ്യം ഉണ്ടായിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

