ഉപയോക്താക്കൾക്കിടയിൽ ഏറെ പ്രചാരമുള്ള യൂട്യൂബ് ഷോർട്സ് വീഡിയോകളിൽ വീണ്ടും നിർണായക മാറ്റങ്ങൾ പരീക്ഷിക്കാൻ ഒരുങ്ങി പ്ലാറ്റ്ഫോം. ഷോർട്സ് വീഡിയോകൾക്ക് താഴെയായി നൽകിയിരിക്കുന്ന ഡിസ്ലൈക്ക് ബട്ടൺ നീക്കം ചെയ്യുന്ന തരത്തിലുള്ള പുതിയ ലേഔട്ടാണ് നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ളത്.
വീഡിയോകളിലെ ഗുണനിലവാരമില്ലാത്തതും ആവർത്തന സ്വഭാവമുള്ളതുമായ ഉള്ളടക്കങ്ങൾ ഒഴിവാക്കുന്നതിനും ശുപാർശകൾ ക്രമീകരിക്കുന്നതിനും ഉപയോക്താക്കൾ പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ ഡിസ്ലൈക്ക് ബട്ടണുകളെയാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം, 2024-ലും 2025-ലും സമാനമായ പരീക്ഷണങ്ങൾ യൂട്യൂബ് നടത്തിയിരുന്നു.
എന്നാൽ ഇത്തവണത്തെ മാറ്റങ്ങൾ കൂടുതൽ ശ്രദ്ധേയമാണ്. Reddit ഉപയോക്താവായ Mrs_Hersheys ആണ് ഈ പുതിയ മാറ്റം ആദ്യമായി പുറത്തുകൊണ്ടുവന്നത്.
നിലവിൽ ഷോർട്സ് സൈഡ്ബാറിൽ തമ്പ്സ് അപ്പ്, തമ്പ്സ് ഡൗൺ, കമൻ്റ്, ഷെയർ, റീമിക്സ് എന്നീ ഓപ്ഷനുകളാണ് ലഭ്യമായിട്ടുള്ളത്. എന്നാൽ പുതിയ പരീക്ഷണത്തിൽ തമ്പ്സ് അപ്പ് ബട്ടണിന് പകരം ഹാർട്ട് ഐക്കൺ നൽകിയിട്ടുണ്ട്.
പ്രധാനപ്പെട്ട മാറ്റമായി ചൂണ്ടിക്കാട്ടുന്നത് സൈഡ്ബാറിൽ നിന്ന് ഡിസ്ലൈക്ക് ബട്ടൺ പൂർണമായും അപ്രത്യക്ഷമായതാണ് എന്നതാണ്.
ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പ്രകാരം, ഈ ബട്ടൺ ഇപ്പോൾ മൂന്ന് ഡോട്ടുകളുള്ള മെനുവിലേക്ക് മാറ്റാനാണ് സാധ്യത. ആൻഡ്രോയിഡ്, ഐഒഎസ്, വെബ് പതിപ്പുകളിൽ പല ഉപയോക്താക്കൾക്കും ഈ മാറ്റം ഇതുവരെ ലഭ്യമായിട്ടില്ല.
മുൻകാലങ്ങളിൽ ഇത്തരം മാറ്റങ്ങൾ പരീക്ഷിക്കാറുണ്ടെങ്കിലും അവ സ്ഥിരമായി നിലനിൽക്കാറില്ല എന്നത് ശ്രദ്ധേയമാണ്. ഡിസൈൻ ഘടകങ്ങൾ പരിഗണിക്കുമ്പോൾ ഹാർട്ട് ഐക്കണിനൊപ്പം ഡിസ്ലൈക്ക് ബട്ടൺ ഉൾക്കൊള്ളിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് ഇത്തരം മാറ്റങ്ങൾ പരിഗണിക്കുന്നതെന്നാണ് നിഗമനം.
ഭാവിയിൽ ഡിസ്ലൈക്ക് ബട്ടണിന് പകരമായി ‘ബ്രോക്കൺ ഹാർട്ട്’ ഐക്കൺ വരുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

