ഇറാൻ അതിർത്തി പ്രദേശങ്ങളിൽ വിദേശ സൈനിക സാന്നിധ്യം തുടരുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്ന് ടെഹ്റാൻ വ്യക്തമാക്കി. മേഖലയിലെ സൈനിക സാന്നിധ്യം അവർക്ക് തന്നെ അപകടകരമാണെന്നും, ഈ പ്രതിസന്ധി ഒഴിവാക്കാൻ വിദേശ സേനകൾ മേഖലയിൽ നിന്നും പിൻവാങ്ങുന്നതാണ് ഉചിതമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും, എന്നാൽ സാഹചര്യം ആവശ്യപ്പെട്ടാൽ മറ്റ് മാർഗങ്ങളും സ്വീകരിക്കാൻ മടികാണിക്കില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറഗാച്ചി വ്യക്തമാക്കി. അതേസമയം, ഇറാനുമായി മുൻപത്തേക്കാൾ മികച്ചൊരു ധാരണ ഉടൻ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
ഇറാനും ഇസ്രയേലും വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ മേഖലയിൽ സ്ഥിതിഗതികൾ ശാന്തമാകുമെന്നാണ് ട്രംപിന്റെ വിലയിരുത്തൽ. നേരത്തെ, ഇറാനിലെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്താൻ ഇസ്രയേൽ വ്യോമസേന പദ്ധതിയിട്ടിരുന്നുവെങ്കിലും, രാഷ്ട്രീയ തീരുമാനത്തെത്തുടർന്ന് അത് മാറ്റിവെക്കുകയായിരുന്നു.
ഇസ്രയേലിന്റെ സൈനിക നീക്കങ്ങളെക്കുറിച്ച് പരാമർശിക്കവെ, ആക്രമണവുമായി മുന്നോട്ടുപോകുന്നത് ഇസ്രയേലിന്റെ തീരുമാനമാണെന്നും, എന്നാൽ പിന്നീട് ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് അവർ മാത്രമായിരിക്കും ഉത്തരവാദികളെന്നും ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ. ഇസ്രയേലിനുള്ള തിരിച്ചടി അവസാനിപ്പിക്കുന്നതായി ഇറാൻ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മേഖലയിൽ സമാധാന അന്തരീക്ഷം സംബന്ധിച്ച ചർച്ചകൾ സജീവമായത്.
മുൻ ഭരണകൂടങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തമായ ഒരു കരാർ ഇറാനുമായി ഉടൻ സാധ്യമാകുമെന്ന് ഡോണൾഡ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

