തിരുവനന്തപുരം: കെഎസ്ഇബിക്കെതിരെ ഉയർന്ന മരംമുറി പരാതിയിൽ ഔദ്യോഗിക ഇടപെടലുമായി വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. പുറത്തുവന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ സമഗ്രമായ വകുപ്പുതല അന്വേഷണം നടത്താൻ അദ്ദേഹം നിർദേശം നൽകി.
ദുരന്തനിവാരണ നിയമപ്രകാരം, വൈദ്യുതി ലൈനുകൾക്ക് ഭീഷണിയാകുന്ന മരങ്ങൾ നോട്ടീസ് നൽകിയ ശേഷം മുറിച്ചുമാറ്റാൻ പത്തനംതിട്ട കളക്ടർ നേരത്തെ അനുമതി നൽകിയിരുന്നു.
എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെയും കൃത്യമായ മുന്നറിയിപ്പ് നൽകാതെയും മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റിയെന്ന ഗുരുതരമായ പരാതിയാണ് തിരുവല്ല ഡിവിഷനിൽ നിന്ന് ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംഭവം വിശദമായി പരിശോധിക്കാൻ പത്തനംതിട്ട
ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകിയത്. വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രിയുടെ ഓഫീസ് നിർദേശിച്ചിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വാർത്താക്കുറിപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

