കണ്ണൂർ ജില്ലയിലെ വട്ടപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറിയായ ശരത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട
കേസിൽ ഇയാൾ പോലീസ് പിടിയിലായതിനെത്തുടർന്നാണ് നടപടി. പാർട്ടിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചെന്ന് വിലയിരുത്തിയാണ് സിപിഐഎം ജില്ലാ കമ്മിറ്റി അടിയന്തര നടപടി സ്വീകരിച്ചത്.
കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കവർച്ചാ കേസിലാണ് ശരത്ത് പോലീസ് പിടിയിലായത്. സംഭവത്തിൽ കണ്ണൂർ സ്വദേശികളായ ഒമ്പത് പേരും, കോഴിക്കോട് സ്വദേശിയായ ഒരാളും, മലപ്പുറം സ്വദേശികളായ രണ്ടുപേരും, കർണാടക സ്വദേശിയായ ഒരാളുമടക്കം ആകെ പതിമൂന്ന് പേരെയാണ് കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
വിമാനത്താവളത്തിന്റെ പരിസരത്ത് വെച്ചാണ് പ്രതികൾ പോലീസ് പിടിയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

