കാസർകോട് മാണിയാട്ട് മസ്ജിദിന് സമീപമുള്ള ബാർബർ ഷോപ്പിൽ വെച്ച് ഏഴുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അതിഥി തൊഴിലാളിയായ പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരം പിതാവിനൊപ്പം മുടി വെട്ടാനെത്തിയ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെയായിരുന്നു അതിക്രമം നടന്നത്.
സംഭവത്തിൻ്റെ പശ്ചാത്തലം ഇങ്ങനെ: പിതാവ് സമീപത്തെ കടയിലേക്ക് പോയ തക്കത്തിൽ, ബാർബർ ഷോപ്പിലെ ജീവനക്കാരൻ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇയാളെ തടഞ്ഞുവെക്കുകയും പിതാവിനൊപ്പം ചേർന്ന് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. തുടർന്ന് ജുവനൈൽ കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.
അതിക്രമത്തിൽ പ്രകോപിതരായ നാട്ടുകാർ ബാർബർ ഷോപ്പിൻ്റെ പൂട്ട് തകർക്കുകയും ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു. ഈ അക്രമസംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

