മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുമെന്ന ഉറച്ച നിലപാട് ആവര്‍ത്തിച്ച് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ആവശ്യമായ വെള്ളവും ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരുമായി സമവായത്തിലെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തമിഴ്നാട്ടിലെ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ജലനിരപ്പ് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന ആവശ്യങ്ങള്‍ക്കിടയിലാണ് സര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി അറിയിച്ചത്.
ഈ വിഷയം മുഖ്യമന്ത്രി തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയുടെ മാനദണ്ഡങ്ങളും നിബന്ധനകളും പാലിച്ചുകൊണ്ട് മാത്രമേ അണക്കെട്ടുമായി ബന്ധപ്പെട്ട
തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂ എന്ന് മന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിക്കാത്ത ചില നടപടികള്‍ നിലവിലുണ്ട്.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച ശേഷം മാത്രമേ തുടര്‍നടപടികള്‍ക്കായി കോടതിയെ സമീപിക്കാനാവൂ എന്നും മോന്‍സ് ജോസഫ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

