കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് സർക്കാർ സുപ്രധാന മാറ്റങ്ങൾ വരുത്തി. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങൾ.
ബി. അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേൽക്കും.
എൻ. പ്രശാന്തിനെ കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു.
ഇതിനുപുറമെ, യുവജനകാര്യം, മൃഗശാല, മ്യൂസിയം എന്നീ വകുപ്പുകളുടെ അധിക ചുമതല കൂടി എൻ. പ്രശാന്ത് വഹിക്കും.
അഡീഷണൽ ചീഫ് സെക്രട്ടറിയായ ബിശ്വനാഥ സിൻഹയ്ക്ക് കയർ വികസന വകുപ്പിന്റെയും ഹൗസിങ് ഡിപ്പാർട്മെന്റിന്റെയും അധിക ചുമതലകൾ കൂടി നൽകി സർക്കാർ ഉത്തരവിട്ടു. ആസൂത്രണ ബോർഡിന്റെ (പ്ലാനിങ് ബോർഡ്) അധിക ചുമതല കെ.ആർ.
ജ്യോതിലാലിന് ലഭിക്കും. കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മിൻഹാജ് ആലത്തെ നിയമിച്ചു.
രാജു നാരായണ സ്വാമിക്ക് സൈനിക ക്ഷേമ വകുപ്പിന്റെ ചുമതലയും നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകളിലെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായാണ് ഈ പുനഃസംഘടന നടപ്പിലാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

