വിദേശത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ എച്ച്-1ബി (H-1B) വിസകളുടെ ഫീസ് വർദ്ധിപ്പിക്കാനുള്ള യുഎസ് ഭരണകൂടത്തിന്റെ നീക്കത്തിന് കനത്ത തിരിച്ചടി. പുതിയ വിസകൾക്കായി 1,00,000 ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) അധിക ഫീസ് ചുമത്താനുള്ള ഉത്തരവ് യുഎസ് ഫെഡറൽ കോടതി റദ്ദാക്കി.
ഈ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ലിയോ സോറോക്കിനാണ് ഇതുമായി ബന്ധപ്പെട്ട
വിധി പുറപ്പെടുവിച്ചത്. കുടിയേറ്റ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിലാണ് ഡോണൾഡ് ട്രംപ് ഭരണകൂടം വിസ ഫീസിൽ ഭീമമായ വർദ്ധനവ് പ്രഖ്യാപിച്ചിരുന്നത്.
സാങ്കേതിക മേഖലയിലടക്കം പ്രവർത്തിക്കുന്ന പ്രവാസികളെയും വിദേശ തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുന്നതായിരുന്നു ഈ തീരുമാനം. നിലവിൽ കോടതിയുടെ ഈ ഇടപെടൽ വലിയൊരു ആശ്വാസമാണ് ഈ മേഖലയിലുള്ളവർക്ക് നൽകുന്നത്.
അതേസമയം, കോടതി വിധിക്കെതിരെ സർക്കാർ മേൽക്കോടതിയിൽ അപ്പീൽ നൽകാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

