കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറി.
ജഡ്ജി കേസിൽ നിന്ന് പിന്മാറിയ സാഹചര്യത്തിൽ, ഹർജി ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ മാറ്റം വന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് അതിജീവിത കോടതിയിൽ ഉന്നയിച്ചത്.
ഇതേ വിഷയത്തിൽ നേരത്തെ സമാനമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നോ എന്ന് കോടതി ആരാഞ്ഞു. ഹർജിയിൽ വിശദമായ വാദം കേൾക്കാൻ തയ്യാറാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസിന്റെ തുടർനടപടികൾ വരുംദിവസങ്ങളിൽ കോടതി തീരുമാനിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

