നോർവേ ചെസ്സ് ടൂർണമെന്റിൽ ചരിത്രവിജയം കൈവരിച്ച ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയെ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നേരിട്ടെത്തി അഭിനന്ദിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഖ്യാതിയുമായി വിമാനത്താവളത്തിൽ എത്തിയ താരം, അവിടെനിന്നും നേരെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുകയായിരുന്നു.
ഈ കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രിയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം ഇരുവരും ചേർന്ന് ഒരു ചെസ്സ് മത്സരം കളിച്ചു. മത്സരത്തിൽ ആർ പ്രഗ്നാനന്ദ മുഖ്യമന്ത്രി സി ജോസഫ് വിജയിയെ പരാജയപ്പെടുത്തി.
ലോകോത്തര താരത്തിന് മുന്നിലെ തോൽവിയെയും കായികപരമായ മാന്യതയോടെ കൈയ്യടികളോടെയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. നോർവേ ചെസ്സ് ടൂർണമെന്റിൽ താരം കാഴ്ചവെച്ച അസാധാരണമായ പ്രകടനത്തെ മുഖ്യമന്ത്രി പ്രശംസിക്കുകയും, സംസ്ഥാന സർക്കാരിന്റെ ഉപഹാരമായി 50 ലക്ഷം രൂപ പാരിതോഷികമായി കൈമാറുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

